Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minority Rights Day

ഇന്ന് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശദി​നം: ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങൾ​ക്ക് കാവലാളാകാം

ലോ​​​ക​​​മാ​​​കെ​​​യു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹം ഭീ​​​തി​​​യു​​​ടെ​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലു​​​ക​​​ളു​​​ടെ​​​യും മു​​​ന്പി​​​ൽ പ​​​ക​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് നാം ​​​ഈ വ​​​ർ​​​ഷ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശദി​​​നം ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ർ​​​വ​​​ച​​​ന പ്ര​​​കാ​​​രം സാ​​​മൂ​​​ഹി​​​ക-​​രാ​​​ഷ​​ട്രീ​​​യ-​​സാ​​​ന്പ​​​ത്തി​​​ക ആ​​​ധി​​​പ​​​ത്യം ഇ​​​ല്ലാ​​​ത്ത​​​തും ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ജ്യ​​​ത്ത് സം​​​ഖ്യാ​​​പ​​​ര​​​മാ​​​യി താ​​​ഴ്ന്ന​​​തു​​​മാ​​​യ ഒ​​​രു സ​​​മൂ​​​ഹ​​​ത്തെ​​​യാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ​​​മാ​​​യി നി​​​ർ​​​വ​​​ചി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​മ​​​ത്വ​​​ത്തി​​​ന്‍റെ​​​യും നീ​​​തി​​​യു​​​ടെ​​​യും ത​​​ത്വ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. 1992 ഡി​​​സം​​​ബ​​​ർ 18ന് ​​​ഐ​​​ക്യ​​​രാ​​​ഷ​​്ട്ര​​​സ​​​ഭ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലും ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശദി​​​നം ആ​​​ച​​​രി​​​ച്ചുതു​​​ട​​​ങ്ങി​​​യ​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് വി​​​വേ​​​ച​​​നം നേ​​​രി​​​ടാ​​​തെ സ്വ​​​ത​​​ന്ത്ര​​​മാ​​​യി സ്വ​​​ന്തം സം​​​സ്കാ​​​രം സ്വീ​​​ക​​​രി​​​ക്കാനും സ്വ​​​ന്തം മ​​​ത​​​വി​​​ശ്വാ​​​സം ആ​​​ച​​​രി​​​ക്കാനും സ്വ​​​ന്തം ഭാ​​​ഷ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​കാ​​​ശം ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം അ​​​ടി​​​വ​​​ര​​​യി​​​ടു​​​ന്നു. 1992ലെ ​​​ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ നി​​​യ​​​മ​​​പ്ര​​​കാ​​​രം ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നും സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളും നി​​​ല​​​വി​​​ൽ വ​​​ന്നു.

2013 മേ​​​യ് 15നാ​​​ണ് കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ നി​​​ല​​​വി​​​ൽ വ​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യ മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി അ​​​നു​​​ദി​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട്ട് ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശം സാ​​​ധ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സി​​​വി​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​വ​​​കാ​​​ശം ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​ക്ഷി​​​പ്ത​​​മാ​​​യ​​​തി​​​നാ​​​ൽ പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഉ​​​ട​​​ന​​​ടി പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ ക​​​മ്മീ​​​ഷ​​​ന് ക​​​ഴി​​​യു​​​ന്നു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം, സം​​​വ​​​ര​​​ണം ഇ​​​വ​​​യെ​​​ല്ലാം ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കാ​​​റു​​​ണ്ട്. ന്യൂ​​​ന​​​പ​​​ക്ഷാവ​​​കാ​​​ശം എ​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ ഒ​​​രു സു​​​പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ മി​​​ക​​​ച്ച ജീ​​​വി​​​തനി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ചി​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ഴും പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ​​​യു​​​ണ്ട്.

ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യം മു​​​ൻ​​​നി​​​ർ​​​ത്തി സം​​​സ്ഥാ​​​ന, ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ക​​​മ്മീ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നും തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി യാ​​​തൊ​​​രു ഫീ​​​സും പ​​​രാ​​​തി​​​ക്കാ​​​ർ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. സൂ​​​ക്ഷ്മ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യ ബു​​​ദ്ധ, ജൈ​​​ന, സി​​​ഖ്, പാ​​​ഴ്സി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും കേ​​​ര​​​ള മീ​​​ഡി​​​യാ അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​വ​​​രു​​​ടെ ജീ​​​വി​​​ത നി​​​ല​​​വാ​​​രം, വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ശ്ചാ​​​ത്ത​​​ലം, സാ​​​മൂ​​​ഹി​​​ക നി​​​ല​​​വാ​​​രം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തി സ​​​ർ​​​ക്കാ​​​രി​​​ന് സ​​​മ​​​ഗ്ര​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​നും ക​​​മ്മീ​​​ഷ​​​ന് ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ നി​​​ര​​​വ​​​ധി മ​​​നു​​​ഷ്യ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന് കാ​​​വ​​​ലാ​​​ളാ​​​കാ​​​ൻ ക​​​മ്മീ​​​ഷ​​​ന് ക​​​ഴി​​​ഞ്ഞു എ​​​ന്ന​​​ത് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ഒ​​​രു ല​​​ക്ഷം യു​​​വ​​​തീ​​​യു​​​വാ​​​ക്ക​​​ൾ​​​ക്ക് കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​നു​​​മാ​​​യി ചേ​​​ർ​​​ന്ന് തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി അ​​​തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കൽ വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ​​​യും

ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന് ഏ​​​റ്റ​​​വും ജ​​​ന​​​കീ​​​യ​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യോ​​​പാ​​​ധി​​​യാ​​​യി ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ന​​​ഗ​​​ര-​​​ഗ്രാ​​​മ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളും മൊ​​​ബൈ​​​ൽ ഫോ​​​ണും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വാട്സ് ആ​​​പ്പി​​​ലൂ​​​ടെ​​​യും പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ക​​​മ്മീ​​​ഷ​​​നി​​​ൽ വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ങ്ങി​​​യ​​​ത്. വാ​​​ട്സ് ആ​​​പ്പ് മു​​​ഖേ​​​ന പ​​​രാ​​​തി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു വ​​​ഴി സം​​​സ്ഥാ​​​ന​​​ത്തെ 46 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഞൊ​​​ടി​​​യി​​​ട​​​യി​​​ൽ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​നും പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​രു​​​ടെ ആ​​​കു​​​ല​​​ത​​​ക​​​ൾ​​​ക്കും ആ​​​വ​​​ലാ​​​തി​​​ക​​​ൾ​​​ക്കും വേ​​​ഗ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നും ക​​​ഴി​​​യും.

മാ​​​ധ്യ​​​മവാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര​​​വ​​​ധി ഇ​​​ട​​​പെ​​​ടലുകൾ

മാ​​​ധ്യ​​​മവാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യും പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​ത് ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​ട്ട​​​മാ​​​യി ക​​​രു​​​തു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് മു​​​ഖേ​​​ന പു​​​തു​​​താ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘കെ​​​ടാ​​​വി​​​ള​​​ക്ക്’ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ​​നി​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച വാ​​​ർ​​​ത്ത മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ ത​​​ന്നെ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ടു​​​ക​​​യും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് പ്രീ​​​മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ‘​മാ​​​ർ​​​ഗ​​​ദീ​​​പം’ എ​​​ന്ന പദ്ധതി ആ​​​വി​​​ഷ്ക​​​രി​​​ച്ച് 2024-25 ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. വി​​​ദേ​​​ശ​​​ത്ത് എം​​ബി​​ബി​​എ​​​സ് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യാ​​​നു​​​ള്ള യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ പാ​​​​സാ​​​യ​​​വ​​​ർ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​ർ​​​മ​​​നെ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ഉ​​​ട​​​ൻ​​​ത​​​ന്നെ ക​​​മ്മീ​​​ഷ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യും വേ​​​ഗ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​ണ​​മെ​​​ന്ന് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രാ​​​ർ ക​​​മ്മീ​​​ഷ​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

സം​​​സ്ഥാ​​​ന​​​മാ​​​കെ ശ്ര​​​ദ്ധി​​​ച്ച മ​​​റ്റൊ​​​രു ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ല​​​പ്പൊ​​​ഴി തീ​​​ര​​​ത്തേ​​​ത്. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് മു​​​ത​​​ല​​​പ്പൊ​​​ഴി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന തു​​​റ​​​മു​​​ഖ​​​ത്ത് നി​​​ര​​​വ​​​ധി മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യും മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യും ചെ​​​യ്തു. അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട ക​​​മ്മീ​​​ഷ​​​ൻ ഫി​​​ഷ​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ, തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, അ​​​ദാ​​​നി വി​​​ഴി​​​ഞ്ഞം പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​രെ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ർ​​​മാ​​​ണ വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​യ​​​റ്റി​​​റ​​​ക്ക​​​ത്തി​​​നാ​​​യി മു​​​ത​​​ല​​​പ്പൊ​​​ഴി തു​​​റ​​​മു​​​ഖം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​മൂ​​​ലം പൊ​​​ഴി​​​മു​​​ഖം ക​​​ല്ലു​​​ക​​​ളും മ​​​റ്റും അ​​​ടി​​​ഞ്ഞു​​​കൂ​​​ടി ആ​​​ഴം കു​​​റ​​​ഞ്ഞ​​​ത് കാ​​​ര​​​ണ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും പൊ​​​ഴി​​​മു​​​ഖം അ​​​പ​​​ക​​​ട​​​ര​​​ഹി​​​ത​​​മാ​​​ക്കാ​​ൻ ഡ്ര​​​ഡ്ജിം​​​ഗ് ന​​​ട​​​ത്തേ​​​ണ്ട​​​താ​​ണെ​​ന്നും ക​​​ണ്ടെ​​​ത്തി. ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെത്തു​​​ട​​​ർ​​​ന്ന് ഇ​​​പ്പോ​​​ൾ 80 ശ​​​ത​​​മാ​​​നം ഡ്ര​​​ഡ്ജിം​​​ഗ് ജോ​​​ലി​​​ക​​​ളും പൂ​​​ർ​​​ത്തി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​ര​​​വ​​​ധി​​​യാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക, മാ​​​ത്ര​​​മ​​​ല്ല പൗ​​​ര​​​ന് നീ​​​തി ല​​​ഭ്യ​​​മാ​​​ക്കും​​​വ​​​രെ അ​​​വ​​​രോ​​​ടൊ​​​പ്പം ന​​​ൽ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ട്.

ഇ​​​നി​​​യും പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ര​​​വ​​​ധി സ്വ​​​പ്ന​​​ങ്ങ​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ മു​​​ന്പി​​​ലു​​​ണ്ട്. ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ കാ​​​വ​​​ലാ​​​ളാ​​​യി സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണ് ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി പൊ​​​രു​​​തു​​​ന്ന ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള മ​​​നു​​​ഷ്യ​​​രെ ഈ ​​ദി​​ന​​ത്തി​​ൽ ഓ​​​ർ​​​മി​​​ക്കാം.

(കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ ചെ​​യ​​ർ​​മാ​​നാ​​ണ് ലേ​​ഖ​​ക​​ൻ)

Latest News

Up